പുതിയ മലയാള സിനിമ ഷെർലക് ടോംസ് റിവ്യൂ- ഇപ്പോൾ !

മലയാള സിനിമ

Overview

മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരുപിടി ഹിറ്റ് സിനിമകൾ സംഭാവന നൽകിയ ഷാഫി സംവിധാനം ചെയ്ത് ബിജു മേനോൻ നായക കഥാപാത്രമായി വന്ന ചിത്രമാണ് ഷെർലക് ടോംസ്. കോമഡിയും സസ്പെൻസ്സും സമം മേളിക്കുന്ന ചിത്രമാണിത്. നമ്മളിലേറെ ആൾക്കാരും ഷെർലോക്സ് ഹോംസ് കഥകളുടെ വലിയ ആരാധകരാണ്, അങ്ങനെ ചെറുപ്പം മുതൽ അത്തരം കഥകളിൽ ആകൃഷ്ടനായി നടക്കുന്ന തോമസ്സിൻന്റെ സ്കൂൾ ജീവിതം മുതലാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്. ഷാഫിയുടെ മറ്റു ചിത്രങ്ങളെപ്പോലെ മലയാള സിനിമയ്ക്കു ഇതും ഒരു മുതൽക്കൂട്ടാകും.
ലോകപ്രസിദ്ധ ഡിക്ടക്റ്റീവ് കഥാപാത്രമായ ഷെർലക് ഹോംസിനെപ്പോലെ കുറ്റം അന്വേഷിക്കുന്നവനാകാൻ മോഹിച്ചു, I P S കാരനാകാൻ വേണ്ടി Civil Service  പരീക്ഷ മൂന്ന് പ്രാവശ്യം എഴുതി. ഒടുവിൽ I P S കിട്ടാതെ I R S കൊണ്ട് തൃപ്തിപ്പെട്ട് Income Tax കമ്മീഷണറായും പിന്നീട്  Enforcement ഓഫീസറായും, ജോലി ചെയ്യുന്ന ഷെർലക് ടോംസ് എന്നറിയപ്പെടുന്ന തോമസ്സിന്റെ ജീവിതം വരച്ചു കാട്ടുകയാണ് ഈ ചിത്രത്തിലൂടെ.
Enforcement ഉദ്ദ്യോഗസ്ഥനായ തോമസ് ലോകപ്രസിദ്ധ ഡിക്ടക്റ്റീവ് കഥാപാത്രം ഷെർലക് ഹോംസിനോടുള്ള അദ്ദേഹത്തിന്റെ ആരാധനകാരണം ആളുകൾ അദ്ദേഹത്തെ ഷെർലക് ടോംസ് എന്നു വിളിക്കുന്നു. IRS ഓഫീസറായെത്തുന്ന തോമസ് എന്ന കഥാപാത്രത്തിന്റെ ജോലിയും കുടുംബജീവിതത്തിലെയും കഥയാണ് സിനിമയിലുള്ളത്. കോമഡിക്കും പ്രാധാന്യം നൽകിയ ഒരു സ്ക്രിപ്റ്റ് ആണ് സിനിമയിലുള്ളത്. മലയാള സിനിമയിൽ ഇതിനുമുൻപ് ഒരിക്കലും ആവർത്തിച്ചിട്ടില്ലാത്ത ഒരു പുതിയ പ്രമേയമാണ് ഇതിലുള്ളത്.
വീട്ടിൽ രോഗബാധിതനായ അച്ഛനും, ഒട്ടും മനസമാധാനം കൊടുക്കാത്ത ഭാര്യയും, എല്ലാത്തിനും കൂടെയുണ്ടാവുന്ന സുഹൃത്തുക്കളായി സലിം കുമാറും സംഘവും . പൂർണമായി തോമസ്സെന്ന ഷെർലക് ടോംസിന്റെ ജീവിതത്തിലൂടെയാണ് കഥ നടക്കുന്നത്. അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങൾ, ഇടയ്ക്കു വരുന്ന തമാശകൾ എന്നിവയിലൂടെ കഥ മുന്നോട്ടു പോകുന്നു. ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
ഷാഫി, സച്ചി, നജീം കോയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് . ഗ്ലോബൽ യുനൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേം മേനോനാണ് ചിത്രം നിർമ്മിച്ചത്. സംഗീതം ബിജിപാൽ, ഛായാഗ്രഹണം ആൽബി, എഡിറ്റിംഗ് സാജൻ എന്നിവരാണ് കൈകാര്യം ചെയ്തത്. ബിജു മേനോനെ കൂടാതെ മിയ, ശ്രിന്ദ, സലിം കുമാർ, വിജയ രാഘവൻ, ഹരീഷ്, റാഫി തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്.

Characters

ഷെർലക് ഹോംസിനെ അനുകരിക്കാൻ ശ്രമിക്കുന്ന തോമസ്സ് എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിച്ചിരിക്കുന്നത്. തമ്മിൽ ഒരിക്കലും യോജിക്കാത്ത ടോംസിനെ കണ്ടാൽ ഇപ്പോഴും വയലന്റ് ആകുന്ന ഭാര്യ രേഖ ടോംസായി ശ്രിന്ദയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടറായി മിയ ജോർജ് വേഷമിട്ടിരിക്കുന്നു. ഇവരെക്കൂടാതെ കലാഭവൻ ഷാജോൺ, സലിം കുമാർ, വിജയരാഘവൻ, സുരേഷ് കൃഷ്ണ, അബു സലിം തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു.

Casts

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: