Rana Daggubati to debut in Mollywood as king Marthanda Varma

ബാഹുബലിയിലെ വില്ലൻ വേഷത്തിലൂടെ ജനപ്രീതി ആർജ്ജിച്ച റാണ ദഗുബട്ടി ശക്തമായ ഒരു കഥാപാത്രവുമായാണ് മോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കെ മധു സംവിധാനം ചെയ്യുന്ന “അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ – The King of Travancore” എന്ന ചിത്രത്തിലൂടെയാണ് മോളിവുഡിൽ എത്തുന്നത്. ആധുനിക തിരുവിതാംകൂറിന്റെ രാജശില്പിയും ലോകത്തിലെ ഏറ്റവും സമ്പന്നമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പുനർ നിർമിതി നടത്തിയ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സംഭവ ബഹുലമായ ജീവിതത്തെ  അടിസ്ഥാനമാക്കി ഉള്ളതാണ്  കഥാപാത്രം.

ഒരു വിദേശ ശക്തിയോട് കടൽ യുദ്ധത്തിൽ ഏറ്റു മുട്ടി വിജയം വരിച്ച ആദ്യ ഏഷ്യൻ രാജാവായാണ് ചരിത്രം മാർത്താണ്ഡ വർമ്മയെ വാഴ്ത്തുന്നത്. ചരിത്ര പ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ തോറ്റ ഡച്ചുകാരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ അവസാനം കൂടിയായി ഈ യുദ്ധം. ഒരു പ്രത്യേക ഭരണ പ്രദേശത്തിന്റെ ചരിത്രം ലോക സമൂഹത്തിനു മുൻപിൽ കൊണ്ടുവരികയാണ് ഈ ചിത്രത്തിലൂടെ.

പദ്മനാഭ ദാസനായ മാർത്താണ്ഡ വർമ്മയെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി റാണ ദഗുബട്ടി ശ്രീ പദ്മനാഭ സ്വാമിയുടെ അനുഗ്രഹം തേടിയെത്തി. ചിത്രത്തിൻറ്റെ സംവിധായകനായ കെ മധുവിനൊപ്പമാണ് റാണ ദഗുബട്ടി ക്ഷേത്രത്തിലെത്തിയത്. പ്രാർഥനക്ക് ശേഷം കവടിയാർ കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെയും കണ്ടു. ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്ഷേത്ര ദർശനത്തിനു ശേഷം റാണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റോബിൻ തിരുമല തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് സെവൻ ആർട്സ് മോഹനാണ്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്‌നും  ശബ്ദവിന്യാസം ഓസ്കാർ അവാർഡ് ജേതാവ് റസൂൽ  പൂക്കുട്ടിയുമാണ്. തമിഴിലെയും തെലുങ്കിലെയും പ്രശസ്തനായ ക്യാമറാമാൻ ആർ  മാദി ആണ് ക്യാമറ. സംഗീതം ബാഹുബലിയിലൂടെ പ്രശസ്തനായ കീരവാണി നിർവഹിക്കുന്നു.  കെ ജയകുമാറും ഷിബു ചക്രവർത്തിയും പ്രഭാവർമയും ആണ് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. മലയാളം ,തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ പ്രഗൽഭരും പ്രശസ്തരുമായ ഒരു വൻതാരനിര തന്നെ ചിത്രത്തിൽ ഉണ്ടാവും.

 റാണ ദഗുബട്ടി (Rana Daggubati), മാർത്താണ്ഡ വർമ്മ, The King of Travancore

Anizham Thirunal Marthanda Varma Cast & Crew
Genre: Drama, History
Cast: Rana Daggubati
Director: K. Madhu
Music Director: M M Keeravani
Writer Robin Thirumala
Sound Mixing Resul Pookutty
Cinematography R Madhi
Release Date:

2018

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: