Sathyaraj as Kattappa gets statue in London Wax Museum

Sathyaraj as Kattappa gets statue in London Wax Museum

എസ് എസ് രാജമൗലിയുടെ ‘ ബാഹുബലി: ദി ബിഗിനിംഗ്’ 2015 ൽ പുറത്തിറങ്ങിയപ്പോൾ, അത് എല്ലാ അർഥത്തിലും ഒരു പ്രതിഭാസമായി മാറി. ബാഹുബലിയുടെ അടുത്തഭാഗം കാണാൻ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തിക്കൊണ്ടാണ് ആദ്യ ഭാഗം അവസാനിച്ചത്.

കഴിഞ്ഞ വർഷം ‘ബാഹുബലി: ദി കൺക്ലൂഷൻ’ ഏപ്രിൽ 27 ന് പ്രദർശനത്തിനെത്തിയപ്പോൾ ആഗോളതലത്തിൽ നല്ല സപ്പോർട്ടാണ് ലഭിച്ചത്. ഈ സിനിമ ഒട്ടേറെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിയെഴുതുകയുണ്ടായി. ലോകവ്യാപകമായി ബോക്സ് ഓഫീസിൽ ആയിരം കോടി രൂപയുടെ കളക്ഷൻ റെക്കോർഡ് നേടുന്ന ആദ്യത്തെ ഇന്ത്യൻ ചലച്ചിത്രമെന്ന അംഗീകാരത്തിന് അർഹമാകുകയും ചെയ്തു.

സിനിമയുടെ ഏറ്റവും വലിയ വിജയത്തിന് കാരണമായത് ഒരു കഥാപാത്രമാണ്. സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രം. ലണ്ടനിലെ പ്രശസ്തമായ മാഡം തുസ്സാഡ്സിൽ കട്ടപ്പയ്ക്ക് ബഹുമതി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ബഹുമതി നേടുന്ന ആദ്യ തമിഴ് അഭിനേതാവാണ് സത്യരാജ്.

മാഡം തുസ്സാഡ്സിൽ മെഴുക് പ്രതിമക്ക് അർഹനായ   ആദ്യത്തെ ദക്ഷിണേന്ത്യൻ നടനായിരുന്നു പ്രഭാസ്. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ളതാണ് പ്രഭാസിന്റെ പ്രതിമ.

പ്രഭാസിന്റെ മെഴുക്‌പ്രതിമ

sathyaraj

പ്രഭാസ്, റാണാ ദാഗുബാത്തി, അനുഷ്ക ഷെട്ടി, രമ്യ കൃഷ്ണൻ, സത്യരാജ്, തമന്ന എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാഹുബലി ലോകവ്യാപകമായി പ്രേക്ഷക ഹൃദയങ്ങൾ കൈയടക്കി എന്നുള്ളതിന് ഉത്തമ ഉദാഹരണങ്ങളാണ് ഈ അംഗീകാരങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: